Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി പോയിന്‍റ് തലസ്ഥാനം'; ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ

'ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി പോയിന്‍റ് തലസ്ഥാനം'; ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ
ന്യൂഡൽഹി: ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ മറ്റു മതങ്ങൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുമ്പ് ഇന്ത്യ അധികാരം കാണിക്കണമെന്നും പാർലമെന്‍റ് പ്രമേയം പാസാക്കണമെന്നും ചക്രപാണി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 'ശിവശക്തി പോയിന്‍റ്' ചന്ദ്രന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും എക്സ് (ട്വിറ്റർ) ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയിലൂടെ ചക്രപാണി ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാർലമെന്‍റ് പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്‍റ് അതിന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്’’ – സ്വാമി ചക്രപാണി മഹാരാജ് തന്‍റെ വീഡിയോയില്‍ പറയുന്നു. ഒന്നുകില്‍ പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കണം അല്ലെങ്കില്‍ അവരുടെ പതാകയില്‍ നിന്ന് ചന്ദ്രനെ മാറ്റണം. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറയുന്നു. വിവാദ പരാമർശങ്ങള്‍ നടത്തി മുമ്പും വാർത്തകളില്‍ ഇടംപിടിച്ചയാളാണ് സ്വാമി ചക്രപാണി മഹാരാജ്.   https://twitter.com/SwamyChakrapani/status/1696058187710112113

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in