Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റില്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റില്‍
കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ മോന്‍സണ്‍ മാവുങ്കലാണ് പിടിയിലായത്. പലരില്‍ നിന്നായി ഇയാള്‍ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും നിയമവ്യവഹാരത്തിനായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് പണം നല്‍കിയവരാണ് തട്ടിപ്പിനിരയായത്.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in