തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസില്‍ നിര്‍ണായക പുരോഗതി. മുഖ്യപ്രതിയായ ഉമറിന്റെ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പ്രായപൂര്‍ത്തിയാകാത്ത ഒന്നാം പ്രതി, രണ്ടാം പ്രതി ഉമര്‍, മൂന്നാം പ്രതിയായ പെണ്‍സുഹൃത്ത് ആനന്ദ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍, കൃത്യസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്ന പാന്റ്‌സ് പൊലീസ് കണ്ടെടുത്തു. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച പ്രധാന തൊണ്ടിമുതലും അഭിറാമിനെ വിളിച്ചുവരുത്താന്‍ ഉപയോഗിച്ച മൂന്നാം പ്രതി ആനന്ദയുടെ മൊബൈല്‍ ഫോണും ഇതുവരെ കണ്ടെത്താനായില്ല. ഫോണ്‍ തോട്ടിലേക്കും കുറ്റിക്കാട്ടിലേക്കും എറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി. ഇവിടെ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണിനായി തെരച്ചില്‍ ഊര്‍ജിതം