കാലടി സര്‍വകലാശാല പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹര്‍ജിയില്‍ നേരിട്ട് ഇടപെടാന്‍ തയ്യാറാകാത്ത കോടതി, കേസ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
മതിയായ ഹാജരില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി ഹർജി അടിയന്തരമായി വാദം കേട്ട് തീർപ്പുൽപ്പാപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സുപ്രീം കോടതി നിർദ്ദേശം നൽകി.