Logo
Sat, Sep 05, 2026 • 02:14 PM
LIVE TV
Watch

No business videos available

No Middle East videos available

‘ഓപ്പറേഷൻ ഗംഗ’; മോഹൻലാൽ ചിത്രം L367ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു, വമ്പൻ കാൻവാസിൽ മെഗാ ബജറ്റ് ചിത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

‘ഓപ്പറേഷൻ ഗംഗ’; മോഹൻലാൽ ചിത്രം L367ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു, വമ്പൻ കാൻവാസിൽ മെഗാ ബജറ്റ് ചിത്രം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മെഗാ ബജറ്റിൽ വമ്പൻ കാൻവാസിലാണ് ഒരുങ്ങുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തിനായി ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

റഷ്യ–ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ **‘ഓപ്പറേഷൻ ഗംഗ’**യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. മോഹൻലാൽ ഉടൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യും.പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി ഏകദേശം 180 ദിവസത്തെ ചിത്രീകരണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നു. വിദേശ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായാണ് അണിയിച്ചൊരുക്കുന്നത്.

പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’ന്റെ വൻ വിജയത്തിന് ശേഷം സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യ്ക്കായി സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.

‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച രാജീവനാണ് ‘ഓപ്പറേഷൻ ഗംഗ’യുടെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ബിഷ്വദീപ് ചാറ്റർജി സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ.വി. സഞ്ജിത് ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവിഷൻ നിർവഹിക്കുന്നത്. ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവറും ചിത്രത്തിനൊപ്പമുണ്ട്.

‘ലോക’യുടെ കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ ആണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മേക്കപ്പും റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളും നിർവഹിക്കുന്നു.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനായ ‘കത്തനാർ’, എസ്.ജെ. സൂര്യ നായകനാകുന്ന ‘കില്ലർ’ എന്നിവയും അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങളാണ്.

‘ഓപ്പറേഷൻ ഗംഗ’യുടെ പ്രധാന അണിയറപ്രവർത്തകർ: ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്; സംഗീതം – ശാശ്വത് സച്ച്ദേവ്; ആക്ഷൻ ഡയറക്ഷൻ – സീ യങ് ഓ; പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ; എഡിറ്റിംഗ് – ഷമീർ മുഹമ്മദ്; സൗണ്ട് ഡിസൈൻ – ബിഷ്വദീപ് ചാറ്റർജി; വിഎഫ്എക്സ് സൂപ്പർവിഷൻ – കെ.വി. സഞ്ജിത്; മിലിട്ടറി അഡ്വൈസർ – സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ; കോസ്റ്റ്യൂം ഡിസൈൻ – മെൽവി ജെ; മേക്കപ്പ് – റോണക്സ് സേവ്യർ; പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ; പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ; പി.ആർ.ഒ – ശബരി, വാഴൂർ ജോസ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10