സിൽവർ ലൈൻ പദ്ധതിയെ എന്ത് വിലകൊടുത്തും എതിർക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. എവിടെ കല്ലിട്ടാലും പിഴുതെറിയാൻ യുഡിഎഫ് ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും വികസനവിരോധികൾ എന്ന കിരീടം മുഖ്യമന്ത്രിയുടെ പാർട്ടിക്കാണ് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ അനധികൃതമായി കയറി കല്ലിടുന്നവർക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മുരിക്കുംപുഴയിൽ സർവ്വേക്കല്ല് പിടിച്ചെടുത്ത കേസിൽ സ്റ്റേഷൻ ജാമ്യത്തിനായി മംഗലാപുരം പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉൾപ്പെടെ 7 പേർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്.