Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രിമാര്‍ 'മുങ്ങി' ;ചീഫ് സെക്രട്ടറി പതിവു പോലെ ജോലിയ്‌ക്കെത്തി

മന്ത്രിമാര്‍ 'മുങ്ങി' ;ചീഫ് സെക്രട്ടറി പതിവു പോലെ ജോലിയ്‌ക്കെത്തി
സംയുക്ത തൊഴിലാളി യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്‌തെങ്കിലും ചീഫ് സെക്രട്ടറി വി പി ജോയ് പതിവു പോലെ ജോലിയ്‌ക്കെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ പ്രധാന ജീവനക്കാരും പണിമുടക്കാതെ ജോലിയ്‌ക്കെത്തിയിരുന്നു. 4,828 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിയ്‌ക്കെത്തിയത് 32 ജീവനക്കാര്‍ മാത്രം. മന്ത്രിമാരില്‍ മിക്കവരും സെക്രട്ടേറിയറ്റിലേക്ക് എത്തിയതുമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിറക്കിയ അതേ ദിവസത്തെ സെക്രട്ടറിയേറ്റിലെ സ്ഥിതിയാണിത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില തീരെ കുറവു തന്നെയായിരുന്നു. ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം നിലച്ചു. വളരെ പ്രധാനപ്പെട്ട ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ചൊവ്വാഴ്ചയും സമാന സ്ഥിതിയാകാനാണ് സാദ്ധ്യത.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Save your stories

Sign in