Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായും ഒഴിവാക്കി

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായും ഒഴിവാക്കി

കൊല്ലം നാന്തിരിക്കൽ സ്വദേശിനിയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ വാഹനം ഇളമ്പള്ളൂർ എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന കഠിനമായി.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ തിരുഹൃദയം ആംബുലൻസ് ഡ്രൈവർ ആന്റണി സമയോചിതമായി ഇടപെട്ട് വാഹനം കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും ആംബുലൻസിലെത്തി അടിയന്തര ശുശ്രൂഷകൾ നൽകുകയും പൊക്കിൾക്കൊടി വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാർത്തയറിഞ്ഞ ഉടൻ തന്നെ മന്ത്രി പി.സി. വിഷ്ണുനാഥ് വിഷയത്തിൽ ഇടപെടുകയും ആശുപത്രി അധികൃതരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചികിത്സാച്ചെലവുകൾ പൂർണമായും ഒഴിവാക്കി നൽകാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. മന്ത്രിയുടെ കനിവിൽ ആശ്വാസം കണ്ടെത്തിയ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.

Related articles

See all
Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Save your stories

Sign in