Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ

ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ
ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി ടിവിയും മറ്റ് ഉപകരണങ്ങളും എത്തിച്ച് നല്‍കി. മൂന്നാറില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിലെ പതിയ തലമുറയെ അറിവിന്‍റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മില്‍മ എറണാകുളം മേഖല സഹകരണ യൂണിയന്‍റെ നേതൃത്വത്തില്‍ ഇടമലക്കുടിയിലെ മുഴുവന്‍ കുടികളിലും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും എത്തിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പഠന സൗകര്യം ഒരുക്കുന്നത്. മൂന്നാറില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നതിനൊപ്പം ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, മുന്‍ എംഎല്‍എ എ.കെ മണി, എംഎല്‍എ എസ്.രാജേന്ദ്രൻ, മിൽമ മേഖല യൂണിയൻ ബോർഡ് അംഗം പോൾ മാത്യു അടക്കമുള്ള ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും മില്‍മ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. https://youtu.be/FOIlrFgQWqA

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം ; സിപിഎം പ്രവർത്തകനെതിരെ കേസ്

Save your stories

Sign in