Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കെ സുധാകരനെതിരായ പരാമര്‍ശം തെറ്റിദ്ധാരണ മൂലം, അദ്ദേഹവുമായി യാതൊരു പ്രശ്നങ്ങളുമില്ല'; ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസിന്‍റെ മകന്‍

'കെ സുധാകരനെതിരായ പരാമര്‍ശം തെറ്റിദ്ധാരണ മൂലം, അദ്ദേഹവുമായി യാതൊരു പ്രശ്നങ്ങളുമില്ല'; ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസിന്‍റെ മകന്‍
കണ്ണൂര്‍ : ഫ്രാൻസിസിന്‍റെ മകൻ ജോബി ഫ്രാൻസിസ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയെ സന്ദർശിച്ചു. കെ സുധാകരന് എതിരായ തന്‍റെ പരാമർശം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും  പ്രശ്നങ്ങളൊന്നുമില്ലെന്നും ജോബി ഫ്രാൻസിസ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്‍റിനെ ജോബി ഫ്രാൻസിസ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ കെ സുധാകരനെ നേരിൽ കാണാനുള്ള ആഗ്രഹം ജോബി അറിയിച്ചു. ഇതിനെ തുടർന്നാണ് ജോബി കെ സുധാകരൻ എം.പി യുടെ വീട്ടിലെത്തിയത്. കെപിസിസി പ്രസിഡന്‍റുമായി ഒരു മണിക്കൂറോളം ജോബി കൂടിക്കാഴ്ച നടത്തി. തന്‍റെ സഹപാഠിയായ ഫ്രാൻസിസിന്‍റെ ഓർമ്മകൾ കെ സുധാകരൻ ജോബിയുമായി പങ്കുവെച്ചു. കെ സുധാകരൻ എം.പിക്ക്എതിരായ തന്‍റെ പരാമർശത്തിൽ ജോബി ഖേദം പ്രകടിപ്പിച്ചു. കെ സുധാകരനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ല. അച്ഛന്‍റെ സഹപാഠിയെ പിതൃതുല്യനായി കാണുന്നുവെന്നും വിവാദങ്ങൾ അവസാനിച്ചതായും ജോബി പറഞ്ഞു. ഒരു സ്വകാര്യ വാരികയിൽ നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിെരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ ഫ്രാൻസിസിന്‍റെ മകൻ കോടതിയെ സമീപിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്പിന്നാലെയാണ് കെ സുധാകരൻ എംപിയെ സന്ദർശിച്ച് ജോബി നിലപാട് വ്യക്തമാക്കിയത്.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in