മാസപ്പടി കേസിൽ നീക്കം സജീവം; വീണയ്ക്കെതിരെ തെളിവുതേടി ഇ ഡി കോടതിയിലേക്ക്; ആവശ്യപ്പെട്ടത് 134 രേഖകൾ
മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കസ്റ്റഡിയിലെടുത്ത സുപ്രധാന രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പിഎംഎല്‍എ കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട 134 നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ടാണ് ഇ ഡി ഹര്‍ജി നല്‍കിയിരിക്കുന്നത്.
വീണയും സിഎംആര്‍എല്ലും തമ്മില്‍ 2016-ല്‍ ഒപ്പുവെച്ച കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മില്‍ 2017-ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സാലോജിക്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ ആവശ്യപ്പെട്ട രേഖകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിവരങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവ് രേഖകള്‍ എന്നിവയും വിട്ടുകിട്ടണമെന്ന് ഇ ഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീണ തൈക്കണ്ടിക്കും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്കും സമന്‍സ് നല്‍കി വിളിപ്പിക്കുന്നതിന് മുന്‍പായി ശക്തമായ തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ആദ്യം കേസന്വേഷിച്ച കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ എസ്എഫ്‌ഐഒയില്‍ നിന്നും രേഖകള്‍ ശേഖരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കോ നിയമപരമായ തടസ്സങ്ങളില്ലെങ്കിലും, കൃത്യമായ തെളിവുകള്‍ ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ട് പോകാനാണ് ഇഡിയുടെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ നടപടികളില്‍ യാതൊരുവിധ പാളിച്ചകളും ഉണ്ടാകരുതെന്ന ജാഗ്രതയിലാണ് കേന്ദ്ര ഏജന്‍സി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.