Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം നേതാക്കള്‍ ഒന്നിച്ചുവിചാരിച്ചാല്‍ പോലും സുധാകരനെ തൊടാനാവില്ല; സിപിഎം താലിബാന്‍ കൊലപാതകസംഘം പോലെയെന്ന് മാർട്ടിന്‍ ജോർജ്

സിപിഎം നേതാക്കള്‍ ഒന്നിച്ചുവിചാരിച്ചാല്‍ പോലും സുധാകരനെ തൊടാനാവില്ല; സിപിഎം താലിബാന്‍ കൊലപാതകസംഘം പോലെയെന്ന് മാർട്ടിന്‍ ജോർജ്
  കണ്ണൂർ: കേരളത്തിലെ സിപിഎം നേതാക്കൾ ഒന്നിച്ച് വിചാരിച്ചാൽ പോലും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ രോമത്തിൽ തൊടാൻ കഴിയില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിന്‍ ജോര്‍ജ്. സിപിഎം താലിബാന്‍ കൊലപാതക സംഘം പോലെയാണെന്നും മാർട്ടിന്‍ ജോർജ് ആരോപിച്ചു. കണ്ണൂർ ജില്ലയിൽ പല തവണ അക്രമമുണ്ടായപ്പോഴും ജനകീയ പിന്തുണയിൽ പിടിച്ച് നിന്ന നേതാവാണ് കെ സുധാകരൻ. സുധാകരന്‍റെ പിന്തുണ കേരളത്തിലെ ജനങ്ങളാണ്. സി.വി വർഗീസിന് സുധാകരന്‍റെ നേരെ നിന്ന് സംസാരിക്കാനുള്ള തന്‍റേടമുണ്ടോ എന്ന് പരിശോധിക്കണം. കൊള്ളയും കൊലയും കൈമുതലാക്കിയ ജയരാജനും സിപിഎമ്മിനും സുധാകരനെ തൊടാൻ കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഈ ജില്ലാ സെക്രട്ടറിയെന്നും അദ്ദേഹം ചോദിച്ചു.  സി.പി. എമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. https://www.facebook.com/JaihindNewsChannel/videos/324046802901709

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in