Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തന്‍റെ കണ്‍മുന്നിലിട്ടാണ് മന്‍സൂറിനെ വെട്ടിനുറുക്കിയത് ; തടയാന്‍ ശ്രമിച്ച ഇളയ മകനെയും വെട്ടി ; മുസ്തഫ

തന്‍റെ കണ്‍മുന്നിലിട്ടാണ്  മന്‍സൂറിനെ വെട്ടിനുറുക്കിയത് ; തടയാന്‍ ശ്രമിച്ച ഇളയ മകനെയും വെട്ടി ; മുസ്തഫ
കണ്ണൂര്‍ : തന്‍റെ കണ്‍മുന്നിലിട്ടാണ് മന്‍സൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതെന്ന് പിതാവ് മുസ്തഫ. ഒരു വലിയ സംഘം മന്‍സൂറിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ശ്രമിച്ച  ഇളയ മകന്‍ മുഹ്സിനെ വെട്ടി വീഴ്ത്തിയെന്നും, കൊലയാളികള്‍ പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയതെന്നും പിതാവ് പറഞ്ഞു. ബോംബേറില്‍ തന്‍റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകള്‍ പൊലീസിന്‍റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്ന് വാളും കണ്ടെടുത്തു. മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Save your stories

Sign in