കൊച്ചി: ഇന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനിൽ ഈ വർഷം മികച്ച മുന്നേറ്റം കാഴ്ചവെച്ച് മലയാള സിനിമ. 2026-ലെ ആദ്യ അഞ്ചുമാസത്തെ കളക്ഷൻ കണക്കുകൾ പ്രകാരം, ഇന്ത്യൻ ബോക്‌സ് ഓഫീസ് വരുമാനത്തിൽ മലയാള സിനിമയുടെ വിഹിതം 10 ശതമാനത്തിലേറെയായി. മുൻവർഷങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയായിരുന്നു.
മൊത്തം കളക്ഷനിൽ 43 ശതമാനം വിഹിതവുമായി ഹിന്ദി സിനിമ ഒന്നാം സ്ഥാനത്ത് തുടരുന്നു. 17 ശതമാനവുമായി തെലുങ്ക് സിനിമ രണ്ടാം സ്ഥാനത്തും 13 ശതമാനവുമായി തമിഴ് സിനിമ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ അഞ്ചുമാസത്തെ ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷനിൽ 1,277 കോടി രൂപ നേടി ഹിന്ദി ചിത്രം 'ധുരന്ധർ' ഒന്നാം സ്ഥാനത്താണ്.
മലയാള സിനിമകളിൽ 141 കോടി രൂപ കളക്ഷനുമായി 'വാഴ 2' ഏഴാം സ്ഥാനവും 133 കോടി രൂപ നേടി 'ദൃശ്യം 3' എട്ടാം സ്ഥാനവും സ്വന്തമാക്കി. അതേസമയം, മേയ് മാസത്തെ മാത്രം ബോക്‌സ് ഓഫീസ് കണക്കുകൾ പ്രകാരം 229 കോടി രൂപ കളക്ഷനുമായി തമിഴ് ചിത്രം 'കറുപ്പ്' ഒന്നാം സ്ഥാനത്തെത്തി. 133 കോടി രൂപ നേടിയ 'ദൃശ്യം 3' രണ്ടാം സ്ഥാനത്താണ്.
മലയാള ചിത്രങ്ങളായ 'അതിരടി' 44 കോടി രൂപ കളക്ഷനുമായി ഒൻപതാം സ്ഥാനവും 'പാട്രിയറ്റ്' 37 കോടി രൂപ നേടി പത്താം സ്ഥാനവും നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു