Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് പിടിയിൽ; ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ നിർണായകമായി

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് പിടിയിൽ; ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ നിർണായകമായി

മധുരയിലെ തനിഷ്‌ക് ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി നിഷാന്ത് പൊലീസിന്റെ പിടിയിലായി. ധര്‍മ്മപുരി ജില്ലയില്‍ വച്ച് സേലത്തേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിഷാന്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്ന ബസ് ഡ്രൈവര്‍ക്ക് സംശയം തോന്നിയ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെണ്‍സുഹൃത്തിന് വീട് പണിയാന്‍ വേണ്ടിയാണ് ഇയാൾ കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം. പൊലീസിനെ കണ്ട് വാതിലിലൂടെയും ജനലിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച നിഷാന്തിനെ ബസിനുള്ളിൽ വെച്ചുതന്നെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ചാണ് ഇയാള്‍ ബസില്‍ കയറിയിരുന്നത്. തുടർന്ന് പ്രതിയെ അദിയമാന്‍കോട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേരത്തേ നിഷാന്ത് കേരളത്തിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പൊലീസ് ശക്തമായ പരിശോധന നടത്തിയിരുന്നു.

കവര്‍ച്ചയുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറും, ഓട്ടോ ഡ്രൈവറായ നിഷാന്തിന്റെ പിതാവ് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. കവർച്ചയ്ക്ക് ശേഷം അവസാനമായി നിഷാന്ത് മീനാക്ഷിയെ ടെലഫോണില്‍ ബന്ധപ്പെട്ടത് തിരുപ്പൂരില്‍ വച്ചായിരുന്നു. പ്രതി തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്ന് മനസിലാക്കിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കവര്‍ച്ച നടന്ന് അഞ്ചാംദിവസമാണ് ഇപ്പോൾ പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. ആഡംബര ജീവിതം മോഹിച്ചാണു നിഷാന്ത് മോഷണത്തിലേക്കു നീങ്ങിയതെന്നു പൊലീസ് പറഞ്ഞു. നിഷാന്ത് തന്നെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ നിഗമനം. തനിക്കു ലഭിച്ച യുട്യൂബ് വരുമാനം കൊണ്ടു വീട് പണിയുകയാണെന്നു കഴിഞ്ഞ ഒക്ടോബറില്‍ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പണം തികയാതെ വന്നതോടെയാണോ മീനാക്ഷിക്കുവേണ്ടി നിഷാന്ത് കവര്‍ച്ച നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ചോദ്യം ചെയ്യലില്‍ മീനാക്ഷി നിഷാന്തിനെ തള്ളിപ്പറയുകയാണുണ്ടായത്.

കഴിഞ്ഞ 12-ാം തീയതി പുലര്‍ച്ചെയാണു മധുര ബൈപാസിലുള്ള പുതിയ ഷോറൂമില്‍നിന്നു കിലോക്കണക്കിനു സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നത്. മോഷണത്തിനു മുന്‍പു രണ്ടുതവണ നിഷാന്ത് ജ്വല്ലറിയില്‍ എത്തിയിരുന്നെന്നു സിസിടിവി ദൃശ്യത്തിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. മോഷണ സമയത്തു നിഷാന്ത് ധരിച്ചിരുന്ന തൊപ്പിയാണ് പൊലീസിന് നിർണായക വിവരങ്ങൾ നൽകിയത്. സിസിടിവി ദൃശ്യങ്ങള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചു മെച്ചപ്പെടുത്തിയാണ് പൊലീസ് നിഷാന്തിന്റെ വ്യക്തമായ ഫോട്ടോ തയാറാക്കിയത്. മോഷണത്തിനു ശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു മീനാക്ഷിലേക്ക് എത്തുന്നതും ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതും.

Related articles

See all
Popular News

യമുന മലിനീകരണം: കോടികൾ ഒഴുക്കിയിട്ടും ഫലമില്ലെന്ന് സുപ്രീം കോടതി; ഉദ്യോഗസ്ഥർക്കെതിരെ കർശന...

Popular News

കുൽഗാം സിആർപിഎഫ് ക്യാംപ് ആക്രമണത്തിന് തിരിച്ചടി; മുഖ്യസൂത്രധാരൻ ലത്തീഫ് ഭട്ട് ഉൾപ്പെടെ രണ്...

Popular News

അമിതാഭ് ബച്ചന് നേരെ വധഭീഷണി; 'ജൽസ' ആക്രമിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷാർപ്പ് ഷൂ...

Popular News

യുഎൽഎയുടെ വൾക്കൻ റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു; ആമസോണിന്റെ 40 ഉപഗ്രഹങ്ങൾ നഷ്ടമായി

Save your stories

Sign in