Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുൽഗാം സിആർപിഎഫ് ക്യാംപ് ആക്രമണത്തിന് തിരിച്ചടി; മുഖ്യസൂത്രധാരൻ ലത്തീഫ് ഭട്ട് ഉൾപ്പെടെ രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

കുൽഗാം സിആർപിഎഫ് ക്യാംപ് ആക്രമണത്തിന് തിരിച്ചടി; മുഖ്യസൂത്രധാരൻ ലത്തീഫ് ഭട്ട് ഉൾപ്പെടെ രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇന്നലെ രാത്രി ആരംഭിച്ച സംയുക്ത സൈനിക ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ടാണ് ആക്രമണത്തിന് ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കി നൽകിയത്. തെക്കൻ കശ്മീരിലെ വിവിധ ഒളിത്താവളങ്ങൾ മാറിമാറി ഉപയോഗിച്ച് ഇയാൾ പാകിസ്ഥാൻ ഭീകരർക്കൊപ്പം പ്രവർത്തിച്ചുവരികയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ജൂലൈ 22-ന് അനന്ത്നാഗിലെ ലാൽ ചൗക്ക് മേഖലയിൽ ഒരു പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതും, ജൂലൈ 31-ന് കുൽഗാമിൽ അതിഥി തൊഴിലാളികളെ വധിച്ചതും ഉൾപ്പെടെ 2026-ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഭട്ടിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കുൽഗാമിലെ മിർ ബസാറിന് സമീപം അഖ്‌റാനിലുള്ള സിആർപിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ നടത്തിയ ആക്രമണത്തിൽ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭീകരർക്കായി സുരക്ഷാ സേന ദിവസങ്ങളായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനൊടുവിലാണ് ഭീകരരെ വലയിലാക്കി വധിച്ചത്. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുള്ള അലർമെഡ്ഗു ക്യാംപിൽ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ ഐഇഡി സ്‌ഫോടനത്തിലും നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.



Related articles

See all
Popular News

യമുന മലിനീകരണം: കോടികൾ ഒഴുക്കിയിട്ടും ഫലമില്ലെന്ന് സുപ്രീം കോടതി; ഉദ്യോഗസ്ഥർക്കെതിരെ കർശന...

Popular News

അമിതാഭ് ബച്ചന് നേരെ വധഭീഷണി; 'ജൽസ' ആക്രമിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷാർപ്പ് ഷൂ...

Popular News

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് പിടിയിൽ; ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെട...

Popular News

യുഎൽഎയുടെ വൾക്കൻ റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു; ആമസോണിന്റെ 40 ഉപഗ്രഹങ്ങൾ നഷ്ടമായി

Save your stories

Sign in