Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം ; ഡിജിപിക്ക് പരാതി

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം ; ഡിജിപിക്ക് പരാതി
  തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം മുനീറാണ് പരാതി നല്‍കിയത്. ട്രിപ്പിള്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകള്‍ നിരോധിച്ചിരിക്കെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ എകെജി സെന്ററില്‍  വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ആഘോഷം. ട്രിപ്പിൾ ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതില്‍ ഐപിസി 188, ദുരന്ത നിവാരണ നിയമം വകുപ്പ്‌ 51 ,കേരള പകർച്ച വ്യാധി നിയമം വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന്‌ പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയുടെ പൂര്‍ണരൂപം
സംസ്ഥാന പോലീസ് മേധാവി കേരളം സർ, 17.05.2021 00.01 മണി മുതൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ 16.05.2021 നു പുറപ്പെടുവിച്ച DDMA/COVID/01/2020-H2 നമ്പർ ഉത്തരവ് പ്രകാരം ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖാപിച്ചിരിക്കുകയാണല്ലോ. ഇന്ത്യൻ പൗരൻറെ മൗലിക അവകാശമായ ജീവനോപാധിയായ തൊഴിൽ ചെയ്യുന്നതിന് വേണ്ടിയുള്ള സഞ്ചാരം പോലും ഈ ഉത്തരവ് മൂലം തടയപ്പെട്ടിരിക്കുകയാണല്ലോ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ കഷടപ്പാടൊക്കെ ജനങ്ങൾ സഹിക്കുകയാണ്. ഇത്ര ശക്തമായ നിരോധന ഉത്തരവ് നിലനിൽക്കെയാണ് ആയത് ലംഘിച്ചു കൊണ്ട് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡിൽ സ്ഥിതിചെയ്യുന്ന AKG Center എന്ന കെട്ടിടത്തിൽ, ഇന്ന് രാവിലെ LDF നേതാക്കന്മാർ ഒത്തുകൂടി കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അതിന്റെ ഫോട്ടോ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഇത് https://www.facebook.com/CPIMKerala/photos/a.594191384044068/3814815315314976/ എന്ന ലിങ്കിൽ ലഭ്യമാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാർട്ടിയുടേതാണ് ഈ ഫേസ്ബുക്ക് പേജ് എന്നാണ് ആയതു പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്. കേരളത്തിൻറെ കാവൽ മുഖമന്ത്രിയായി തുടരുന്ന ശ്രീ. പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ ശ്രീ . എ കെ ശശീന്ദ്രൻ, ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ശ്രീ കോടിയേരി ബാലകൃഷ്ണൻ, ശ്രീ കാനം രാജേന്ദ്രൻ, ശ്രീ പന്ന്യൻ രവീന്ദ്രൻ, ശ്രീ ആന്റണി രാജു, ശ്രീ . ജോസ് കെ മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങിൽ പങ്കെടുത്തിട്ടുള്ളത്. മേൽ സൂചിപ്പിച്ച ഉത്തരവ് അനുബന്ധം ഖ. 13 പ്രകാരം എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അത് പോലെ തന്നെ അവശ്യ സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കും രോഗികൾക്കുമാണ് സഞ്ചാര അനുമതി ഉള്ളത്. മറ്റുള്ളവർ വീടിനു പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും ഇവർ ലംഘിച്ചിരിക്കുകയാണ്. മാത്രമല്ല പ്രകടമായി തന്നെ സാമൂഹിക അകലം പാലിക്കണം എന്ന നിബന്ധനയും ലംഘിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമ ലംഘനം കൂടുതൽ ഗൗരവത്തോടു കൂടി വേണം കാണേണ്ടത്. കാരണം അവരുടെ പ്രവർത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമ ലംഘന പ്രവർത്തനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കൂട്ടം പുരോഹിതർക്കെതിരെയും ഇത്തരത്തിൽ നിയമ ലംഘനം നടത്തിയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് താങ്കൾക്ക് അറിവുള്ളതാണല്ലോ. നിയമ വാഴ്ച നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ ആര് കുറ്റം ചെയ്താലും ഒരു പോലെ നിയമ നടപടി സ്വീകരിക്കേണ്ടത് പോലീസിന്റെ ബാധ്യതപ്പെട്ട ചുമതലയാണ്. ആയതിനാൽ, നിലവിലുള്ള ട്രിപ്പിൾ ലോക്ക് ഡൌൺ വ്യവസ്ഥകൾ ലംഘിച്ച മേൽ സൂചിപ്പിച്ച വ്യക്തികൾക്കെതിരെ ഐപിസി 188, ദുരന്ത നിവാരണ നിയമം വകുപ്പ്‌ 51 കേരള പകർച്ച വ്യാധി നിയമം വ്യവസ്ഥകൾ പ്രകാരം FIR രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഈ പരാതിയിന്മേൽ കൈകൊണ്ട തുടർ നടപടി അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. വിശ്വസ്തതയോടെ, അഡ്വ. എം. മുനീർ പകർപ്പ്: ജില്ലാ മജിസ്‌ട്രേറ്റ് & ജില്ലാ കളക്ടർ, തിരുവനന്തപുരം ഐജി & കമ്മിഷണർ ഓഫ് പോലീസ്, തിരുവനന്തപുരം സിറ്റി

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in