Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; ജിഎസ്ടിയില്‍ 1255 കോടിയുടെ കുറവ്

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; ജിഎസ്ടിയില്‍ 1255 കോടിയുടെ കുറവ്
തിരുവനന്തപുരം: ലോക്ക്‌ഡൗൺ നീട്ടിയതിനു പിന്നാലെ സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജിഎസ്ടി വരുമാനം 1043 കോടിയായി കുറഞ്ഞു. 1255 കോടിയുടെ കുറവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള വിഹിതമായ എസ്ജി എസ്ടി 1075 കോടിയില്‍ നിന്ന് 477 കോടിയായും കുറഞ്ഞു. 598 കോടിയുടെ കുറവാണ് ഇതിൽ സംഭവിച്ചത്. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യം ലോട്ടറി വില്‍പനകള്‍ നിർത്തിവച്ചിരിക്കുകയാണ്.  ലോക്ക്ഡൗണ്‍ നീളുമ്പോള്‍ ഇവയിൽ നിന്ന് ഖജനാവിലേക്ക് ഒരു രൂപപോലും വരുന്നില്ല. പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്‍റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ഈ തുകയൊന്നടങ്കം നഷ്‌ടമായി. ലോട്ടറിവഴി 118 കോടി വിറ്റുവരവായി കിട്ടേണ്ടതാണ്. ലോട്ടറി വില്‍പ്പനയിലെ സംസ്ഥാന ജിഎസ്ടി വിഹിതമായ പതിനാറരക്കോടിയും ഇല്ലാതായി. 16 വരെ ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ നഷ്‌ടം ഇനിയും വർധിക്കുമെന്ന് അധികൃതർ പറയുന്നു. കടമെടുക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗമായി മുന്നിലുളളതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in