Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് ധനസഹായം 10 ലക്ഷം വരെ ആക്കണം; സില്‍വർ ലൈന്‍ അശാസ്ത്രീയം, കെ-റെയില്‍ പദ്ധതിയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് ധനസഹായം 10 ലക്ഷം വരെ ആക്കണം; സില്‍വർ ലൈന്‍ അശാസ്ത്രീയം, കെ-റെയില്‍ പദ്ധതിയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കെ- റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണ്. ഇത് കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും ബദല്‍ പദ്ധതി വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നത്. പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. അതേസമയം അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യുഡിഎഫ് എതിരല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊവിഡ് നഷ്ടപരിഹാരം 50,000 എന്നത് അപര്യാപ്തമാണ്. പ്രായം അടിസ്ഥാനമാക്കി അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നൽകണം. സംസ്ഥാന സർക്കാർ മൂടിവെച്ച കൊവിഡ് കണക്കുകൾ പുറത്തു വിടണം. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നും  വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in