Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യുഡിഎഫിന്‍റേത് നാടിനോട് പ്രതിബദ്ധതയുള്ള തീരുമാനം ; സത്യപ്രതിജ്ഞയിലെ നിലപാടിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

യുഡിഎഫിന്‍റേത് നാടിനോട് പ്രതിബദ്ധതയുള്ള തീരുമാനം ; സത്യപ്രതിജ്ഞയിലെ നിലപാടിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
  തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന യുഡിഎഫ് തീരുമാനത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിൾ ലോക്ക് ഡൌൺ ഉള്ള സ്ഥലത്ത് കൂട്ടം കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായങ്ങൾ. സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് യുഡിഎഫും വ്യക്തമാക്കിയിരുന്നു. വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതെന്നത് പരിഹാസ്യമാണ്. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ പറഞ്ഞു.

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in