കാസർകോട് : വാക്സിനെടുത്ത ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ട് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വാവടുക്കം സ്വദേശിനി രഞ്ജിത (21) യാണ് മരിച്ചത്. ബിഎസ്ഡബ്ള്യു പൂര്‍ത്തീകരിച്ച രഞ്ജിത എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് കൊവിഷീൽഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽനിന്ന് സ്വീകരിച്ചത്. തുടർന്ന് കടുത്ത പനിയും ചർദ്ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു. പത്തുലക്ഷത്തിൽ ഒരാൾക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധർ പറയുന്നു.