Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് : സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം ; തിരുവനന്തപുരത്ത് മെഗാ ക്യാംപ് മുടങ്ങി

കൊവിഡ്  :  സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം ; തിരുവനന്തപുരത്ത് മെഗാ ക്യാംപ് മുടങ്ങി
  സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്‍റെ പല ഭാഗത്തും രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്‍റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും. തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിലാണ് കോവീഷീല്‍ഡ് വാക്സിന്‍ ക്ഷാമം നേരിടുന്നത്.സംസ്ഥാനം ആവശ്യപ്പെട്ട വാക്സിന്റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും. തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിലാണ് കോവീഷീല്‍ഡ് വാക്സിന്‍ ക്ഷാമം നേരിടുന്നത്. കോവാക്‌സിൻ ആദ്യ ഡോസ്‌ എടുത്തവർക്ക്‌ രണ്ടാം ഡോസ്‌ നൽകേണ്ടതിനാല്‍ നിലവിലുളള കോവാക്സിന്‍ രണ്ടാം ഡോസിനായി മാറ്റിവെക്കാനാണ് തീരുമാനം. ഒരാഴ്ചത്തേക്കെങ്കിലുമുള്ള വാക്സിന്‍ എത്തിയാല്‍ മാത്രമാണ് ക്യാംപുകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.  

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in