Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസി ശമ്പളപ്രതിസന്ധി: സമരത്തിലേക്ക് സിഐടിയുവും; ഗതാഗതമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കെഎസ്ആർടിസി ശമ്പളപ്രതിസന്ധി: സമരത്തിലേക്ക് സിഐടിയുവും; ഗതാഗതമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സിഐടിയുവും സമരത്തിലേക്ക്. പ്രശ്നങ്ങളില്‍ എംപ്ലോയീസ് അസോസിയേഷന് ശക്തമായി പ്രതികരിക്കാം. സമരം ചെയ്യാന്‍ സിഐടിയു ജനറല്‍ കൗണ്‍സില്‍ അനുമതി നല്‍കി. മന്ത്രിയുമായും മാനേജ്മെന്‍റുമായും പ്രശ്നം ചർച്ച ചെയ്യും. പരിഹാരമുണ്ടായില്ലെങ്കില്‍ സമരം അനിവാര്യമാണെന്നും സിഐടിയു ജനറല്‍ കൗണ്‍സിലില്‍ അഭിപ്രായമുയർന്നു. ഗതാഗതമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് കൗണ്‍സിലില്‍ ഉയർന്നത്. മന്ത്രി തുടർച്ചയായി തൊഴിലാളികളെ അവഹേളിക്കുകയാണ്. ആന്‍റണി രാജുവിന്‍റേത് ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണെന്നും പണിമുടക്കിയവർ ശമ്പളം കണ്ടെത്തണം എന്ന നിലപാട് ശരിയല്ലെന്നും സിഐടിയു കൗണ്‍സിലില്‍ വിമർശനമുയർന്നു. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതില്‍ മന്ത്രിക്കും എംഡിക്കും വീഴ്ചപറ്റി.  കെഎസ്ആർടിസി മാനേജ്മെന്‍റും മന്ത്രിയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും എത്രയും വേഗം ശമ്പള  പ്രതിസന്ധി പരിഹരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. മെയ് 20 നകം ശമ്പളവിതരണം നടത്തുമെന്ന അനൗദ്യോഗിക ഉറപ്പാണ് മാനേജ്മെന്‍റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സമരത്തിലേക്കെന്ന നിലപാടിലാണ് സിഐടിയു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in