Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇത് അന്ത്യത്തിന്റെ തുടക്കം'; ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

'ഇത് അന്ത്യത്തിന്റെ തുടക്കം'; ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് രാംലീല മൈതാനത്ത് കാണുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി സംഘടിപ്പിച്ച 'ചലോ ദില്ലി' പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവും ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനവികാരമാണ് റാലിയില്‍ പ്രതിഫലിക്കുന്നതെന്നും സമാനമായ പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കോണ്‍ഗ്രസ് എം.പി സയ്യിദ് നസീര്‍ ഹുസൈന്‍ വ്യക്തമാക്കി.

മിന്റോ റോഡ് - കണാട്ട് പ്ലേസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് രാംലീല മൈതാനത്ത് എത്തിയപ്പോള്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ അണിനിരന്നത്. ഒക്ടോബര്‍ 31-ന് തലസ്ഥാനത്ത് സി.ഇ.സിക്ക് എതിരെ നടന്ന ജനകീയ വിചാരണയ്ക്ക് പിന്നാലെയാണ് ഈ കൂറ്റന്‍ പ്രതിഷേധ സംഗമം നടക്കുന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വേദിയില്‍ ഒന്നിച്ച് അണിനിരന്നു.

Related articles

See all
Popular News

ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം'; ഡല്‍ഹിയെ ത്രിവര്‍ണ്ണക്കടലാക്കി ഇന്ത്യാ മുന്നണിയുടെ...

Popular News

ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പോരാട്ടം; മോദിയും അമിത് ഷായും വോട്ട് കൃത്രിമത്തിന് ശ്രമിക...

Popular News

ഭരണഘടനയാണ് ഏറ്റവും വലുത്; ഗ്യാനേഷ് കുമാറും മോദിയും അമിത് ഷായും നിയമത്തിന് മുന്നില്‍ മറുപടി...

Popular News

ഇന്ത്യാ സഖ്യത്തിന്റെ മാഹാറാലി: കൊണാട്ട് പ്ലേസിലെ കടകള്‍ ബി.ജെ.പി ബലമായി അടപ്പിച്ചു; വ്യാപാ...

Save your stories

Sign in