ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങി. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ജാക്‌സ് ബിജോയ് ഈണം പകര്‍ന്ന് എം.ജി. ശ്രീകുമാര്‍ ആലപിച്ച 'മായാരാവണനേ.... മന്മഥമോഹനസുന്ദരനേ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് ഈ ഗാനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ലൗലജന്‍ പി.സി. എന്ന സാധാരണക്കാരനായ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക-വ്യക്തി ജീവിതങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പോലീസ് പ്രൊസീജ്യര്‍ ഡ്രാമയാണ് ഈ ചിത്രം. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക. ലാലു അലക്‌സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയന്‍, ഇര്‍ഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. 'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
പൊലീസ് പ്രൊസീജ്യറിനൊപ്പം കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. 'തുടരും' എന്ന സിനിമയിലെ സാങ്കേതിക വിദഗ്ദ്ധര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജി കുമാര്‍ ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖരുടെ വലിയ നിര തന്നെയാണ് അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഷഫീഖ് വി.ബി ആണ്. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. റോണക്‌സ് സേവ്യര്‍ മേക്കപ്പും മഷര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിനു പപ്പുവാണ് കോ-ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്. മിറാഷ് ഖാന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും അഫ്‌നാസ് വി. അസ്സോസിയേറ്റ് ഡയറക്ടറായും അമല്‍ സി. സദര്‍ സ്റ്റില്‍സ് വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു. സുധര്‍മ്മന്‍ വള്ളിക്കുന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി എസ്.കെ. എസ്തപ്പാനും പ്രൊഡക്ഷന്‍ മാനേജരായി ജോമോന്‍ ജോയ് ചാലക്കുടിയും പ്രവര്‍ത്തിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
എം.ജി. ശ്രീകുമാറിന്റെ ആലാപനം, ബി.കെ. ഹരിനാരായണന്റെ വരികള്‍; 'അതിമനോഹര'ത്തിലെ ആദ്യ ഗാനം പുറത്ത്