Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരായ വിധിയെഴുത്താകും : കെ.എസ് ശബരീനാഥൻ

തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരായ വിധിയെഴുത്താകും :  കെ.എസ് ശബരീനാഥൻ
  തിരുവനന്തപുരം : ഇടത് സർക്കാരിന്‍റെ യുവജന വഞ്ചനയ്ക്കെതിരായ വിധിയെഴുത്താകും ഈ നിയമസഭ തെരഞ്ഞെടുപ്പ് എന്ന് അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ശബരീനാഥൻ. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ആണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ജയ്‌ഹിന്ദ്‌ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ആറു വർഷം അരുവിക്കര നിയോജക മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് കെ.എസ് ശബരീനാഥൻ ഇക്കുറി ജനവിധി തേടുന്നത്. മണ്ഡലത്തിൽ നിറസാന്നിധ്യം ആയതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതികരണം അനുകൂലമാണെന്ന് ശബരീനാഥൻ പറയുന്നു. കഴിഞ്ഞകാലങ്ങളിൽ സർക്കാരിനെതിരെ നടന്ന യുവജന പ്രതിഷേധങ്ങളിൽ മുന്നണി പോരാളിയായിരുന്നു ശബരീനാഥൻ. സർക്കാറിന്റെ യുവജന വഞ്ചനയ്ക്കുള്ള മറുപടി കൂടിയാകും ഈ തെരഞ്ഞെടുപ്പ് എന്നാണ് ശബരിനാഥന്‍റെ അഭിപ്രായം. പുതുമുഖത്തെ ഇറക്കി എൽഡിഎഫും മണ്ഡലം പിടിക്കാൻ ബിജെപിയും കച്ചകെട്ടുമ്പോൾ, വൻ ഭൂരിപക്ഷത്തിൽ വീണ്ടും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിങ് എംഎൽഎ കൂടിയായ കെ എസ് ശബരീനാഥൻ.

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in