Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊരുക്കി ഇന്ത്യ സഖ്യം

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊരുക്കി ഇന്ത്യ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിക്കുന്ന പ്രതീകാത്മക ഇംപീച്ച്‌മെന്റ് പാർലമെന്റിന്റെ പൂർണ്ണ രൂപരേഖ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യം തയ്യാറാക്കി. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ നിർണ്ണായക യോഗത്തിലാണ് തീരുമാനം. മീരാ കുമാറായിരിക്കും പ്രതീകാത്മക പാർലമെന്റ് സമ്മേളനത്തിൽ സ്പീക്കറുടെ ചുമതല വഹിക്കുക. സഭയിൽ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുകയും തുടർന്ന് വിവിധ ഘടകകക്ഷി നേതാക്കൾ വിഷയത്തിൽ സംസാരിക്കുകയും ചെയ്യും.

വിവിധ പാർട്ടി നേതാക്കളുടെ പ്രസംഗത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചർച്ചകൾ ഉപസംഹരിച്ച് സംസാരിക്കും. ഇതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രതീകാത്മകമായി പ്രഖ്യാപിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും വോട്ടർ പട്ടികയിലെ തിരിമറികൾക്കെതിരെയും ശക്തമായ പൊതുജനവികാരം രൂപപ്പെടുത്തുകയാണ് ഈ പ്രതിഷേധത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സിവിൽ സൊസൈറ്റി പ്രതിനിധികളും വോട്ട് നഷ്ടപ്പെട്ട സാധാരണക്കാരുടെ പ്രതിനിധികളും പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടിയിൽ നേരിട്ട് പങ്കാളികളാകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന വലിയ പ്രതിഷേധങ്ങളുടെ തുടക്കമെന്ന നിലയിലാണ് പ്രതിപക്ഷം ഈ പരിപാടിയെ കാണുന്നത്.

Related articles

See all
Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ; മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Save your stories

Sign in