Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓരോ ജില്ലയിലും 2500 വീതം കേഡർമാർ; ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് കെപിസിസി പ്രസിഡന്‍റ്

ഓരോ ജില്ലയിലും 2500 വീതം കേഡർമാർ; ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് കെപിസിസി പ്രസിഡന്‍റ്
കണ്ണൂർ : ആറ് മാസത്തിനുളളിൽ കോൺഗ്രസ് അടിമുടി മാറുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഓരോ ജില്ലയിലും 2500 കേഡർമാരെ തെരഞ്ഞെടുക്കും. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ ഡിസിസി അധ്യക്ഷനായി അഡ്വ. മാർട്ടിൻ ജോർജ്ജ് ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അടിമുടി മാറ്റമാണ് ഉദ്ദേശിക്കുന്നത്. അത് ആറ് മാസത്തിനുള്ളിൽ പ്രകടമാകുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.ഓരോ ജില്ലയിലും കേഡർമാരെ തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യും. കേഡർമാർക്ക് ബൂത്തുകളുടെ ചുമതല നൽകുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പാർട്ടിക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരും. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അതിലൂടെ പുതിയ മുഖങ്ങൾ കടന്നുവരുമെന്നും കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിഞ്ഞ സതീശൻ പാച്ചേനി അഡ്വ. മാർട്ടിൻ ജോർജിന് ഡിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in