തിരുവനന്തപുരം : കെപിസിസി നിര്‍വാഹക സമിതിയോഗം ഇന്ന് ഇന്ദിര ഭവനിൽ ചേരും. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍,സ്ഥിരം ക്ഷണിതാക്കള്‍,പ്രത്യേക ക്ഷണിതാക്കള്‍,ഡിസിസി പ്രസിഡന്റുമാര്‍ എന്നിവർ പങ്കെടുക്കും .
രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ അധ്യക്ഷതയിലാണ് യോഗം . സമകാലിക രാഷ്ട്രിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയും, ലോകായുക്ത ഓർഡിനൻസ്, കെ എസ് ഇ ബി , സിൽവർലൈൻ എന്നി വിഷയങ്ങൾ ചർച്ച ആയേക്കും.