Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെപിസിസിയുടെ 137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടി

കെപിസിസിയുടെ 137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 137-ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു. കൊവിഡ് വ്യാപനവും ഓണ്‍ലൈന്‍ വഴി 137 ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ നേരിട്ട സാങ്കേതിക തടസ്സവും കാരണം നിരവധി പേര്‍ക്ക് പങ്കാളികളാവാന്‍ സാധിച്ചില്ലെന്ന് എല്ലാ മേഖലകളില്‍ നിന്നുമുള്ള പരാതിയെ തുടര്‍ന്നാണ് 137രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടിയത്. മഹത്തായ ദണ്ഡിയാത്രയുടെ 75-ാം വാര്‍ഷികമാണ് 2022 മാര്‍ച്ച് 12. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ജ്വലിക്കുന്ന അദ്ധ്യായം സമ്മാനിച്ച മാര്‍ച്ച് 12ന് ദണ്ഡിയാത്രയുടെ സ്മരണകളുയര്‍ത്തി കെപിസിസി തീരുമാനപ്രകാരം സംസ്ഥാനത്തെ 137 തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ദണ്ഡിയാത്രയുടെ പുനരാവിഷ്‌ക്കാരം നടക്കും. ഉപ്പു കുറുക്കി നടത്തുന്ന പദയാത്രകളോടെ 137 രൂപ ചലഞ്ച് അവസാനിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in