Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോട്ടത്തറ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്: യുഡിഎഫ് സംഘം അട്ടപ്പാടിയില്‍

കോട്ടത്തറ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്: യുഡിഎഫ് സംഘം അട്ടപ്പാടിയില്‍
പാലക്കാട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അട്ടപ്പാടിയില്‍.  ശിശുമരണങ്ങളുണ്ടായ ഊരുകള്‍ സന്ദർശിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് പ്രതിപക്ഷ നേതാവും സംഘവും എത്തിയത്. അട്ടപ്പാടിയോടുള്ള സർക്കാർ അവഗണന തുറന്നുകാട്ടുന്നതുകൂടിയായി പ്രതിപക്ഷനേതാവിന്‍റെ സന്ദര്‍ശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെ കണ്ടു. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും സന്ദർശനം നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവിനൊപ്പം യുഡിഎഫ് കൺവീനർ എംഎം ഹസൻ, പിഎംഎ സലാം, സിപി ജോൺ, ജി ദേവരാജൻ , സുൽഫിക്കർ മയൂരി, മണ്ണാർക്കാട് എംഎൽഎ എൻ ഷംഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in