Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുഴല്‍പ്പണക്കേസ് : ധർമരാജന്‍റെ ഹർജിയെ എതിർക്കാൻ അന്വേഷണസംഘം

കുഴല്‍പ്പണക്കേസ് : ധർമരാജന്‍റെ ഹർജിയെ എതിർക്കാൻ അന്വേഷണസംഘം
തൃശൂർ : കൊടകര കുഴല്‍പ്പണ കേസിൽ ധർമരാജന്റെ ഹർജിയെ എതിർക്കാൻ അന്വേഷണ സംഘം. പൊലീസിന് നൽകിയ മൊഴിയിലും പണം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലുമുള്ള വെെരുധ്യങ്ങള്‍ ചൂണ്ടികാട്ടിയാണ് നടപടി. അതേസമയം കവർച്ചപണം കണ്ടെത്തുന്നതിനായി പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കൊടകര കള്ളപ്പണകവർച്ച കേസിൽ ധർമ്മരാജൻ്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. വ്യത്യസ്ത വിവരങ്ങളാണ് പൊലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലും പറയുന്നത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ വലിയ വൈരുദ്ധ്യമുണ്ട്. കുഴൽപ്പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും, കമ്മീഷൻ ലഭിക്കാറുണ്ടെന്നും പോലീസിന് നൽകിയ മാെഴിയിലുണ്ട്. എന്നാൽ കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കാെണ്ട് പോവുകയായിരുന്നു എന്നുമാണ് കോടതിക്ക് നൽകിയ ഹർജിയിലുള്ളത്. കവർച്ച ചെയ്യപ്പെട്ട മൂന്നര ക്കോടിയിൽ 25 ലക്ഷം രൂപ സുനിൽ നായിക്കിന്റെതും ബാക്കി തുക തന്റേതാണെന്നുമാണ് ഹർജിയിൽ. പണത്തിന് മറ്റ് അവകാശികൾ ഇല്ല. എന്നാൽ നേരത്തെ നൽകിയ മൊഴി ഡൽഹിയിലെ മാർവാടിയിൽ നിന്നാണ് പണം ലഭിച്ചത് എന്നാണ്. അതേസമയം ഇഡി കേസ് ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും. കവർച്ച പണം കണ്ടെത്താനായി പ്രതികളെ വിയ്യൂർ ഇന്നും ജയിലിലെത്തി ചോദ്യം ചെയ്യും. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കവർച്ച പണം പൂർണമായും കണ്ടെത്താനായിട്ടില്ല.

Related articles

See all
Popular News

പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത; പേര് 'മുരാസു'; കേരളത്തിൽ നവംബർ 4 വരെ ശക്തമായ...

Popular News

ചോദ്യങ്ങൾക്ക് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പറയുന്നയാൾ താനല്ല, പിണറായി പ്രസംഗിക്കുന്ന വേദി...

Save your stories

Sign in