തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് കുരുക്ക് മുറുകുന്നു. ആലപ്പുഴ ട്രഷറര്‍ കെ ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. പണം കൊണ്ടു വന്നത് കർത്തക്ക് കൈമാറാനായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്.
അതേസമയം ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്ന ബി ജെ പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവർക്ക് വീണ്ടും നോട്ടീസ് നൽകി. കേസിൽ ഇതുവരെ 19 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒരു കോടിയിലേറെ രൂപയും കണ്ടെടുത്തു. മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.