Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊടകര കുഴൽപ്പണക്കേസില്‍ പ്രതികളെ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസില്‍ പ്രതികളെ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യും
തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പ്രതികളെ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യും. കവർച്ചാ പണത്തിലെ ബാക്കി തുക കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. കൊടകരയിൽ മൂന്നര കോടി രൂപ കവർന്ന കേസിലെ പ്രതികൾ ജാമ്യത്തിലാണ്. ഈ 22 പ്രതികളെയും നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കും. അതിന്റെ ഭാഗമായി രണ്ടു പ്രതികളോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം നൽകി. തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം. ഇനിയും കണ്ടെടുക്കാനുള്ള രണ്ട് കോടിയോളം രൂപ സംബന്ധിച്ച വിവരം ശേഖരിക്കാനാണിത്. സ്വർണവും പണവുമായി ഒന്നര കോടി രൂപ പോലീസ് കണ്ടെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ബിജെപി കൊണ്ടുവന്ന പണം കവർച്ച ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പറയുന്നത്. ഏപ്രിൽ 3 ന് പുലർച്ചെയാണ് കൊടകര ദേശീയ പാതയിൽ കാർ ആക്രമിച്ച് പണം കവർന്നത്. ബി ജെ പി യെ വലിയ പ്രതിസന്ധിയിലാക്കിയ കേസിൽ സംസ്ഥാന നേതാക്കളെ അടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷി യാണ്.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in