Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിളികൊല്ലൂർ പോലീസ് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കിളികൊല്ലൂർ പോലീസ് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം : കിളികൊല്ലൂരിൽ സഹോദരങ്ങളെ സ്റ്റേഷനിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മര്‍ദ്ദനമേൽക്കേണ്ടി വന്നത്. ഇവര്‍ പെോലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സെപ്ഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാധ്യമവാർത്തകള്‍ വന്നതോടെ സ്ഥലം മാറ്റി തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതിന് പിന്നാലെ പ്രതികളായ നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in