Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ചു; തുക ഓണത്തിന് മുൻപ് അക്കൗണ്ടുകളിലെത്തും

പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ചു; തുക ഓണത്തിന് മുൻപ് അക്കൗണ്ടുകളിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ, കുടിശ്ശികയായ പെൻഷൻ തുക ഓണത്തിന് മുന്നോടിയായി പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.

മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെത്തുടർന്ന് രൂപപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമായത്. എന്നാൽ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി നിലവിലെ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു.

ബാക്കിയുള്ള കുടിശ്ശിക തുക തടസ്സമില്ലാതെ അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.


Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in