Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടതു സർക്കാരിന്‍റെ അവസാന ബജറ്റിലും ഇടുക്കിയ്ക്ക് അവഗണന; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം

ഇടതു സർക്കാരിന്‍റെ അവസാന ബജറ്റിലും ഇടുക്കിയ്ക്ക് അവഗണന; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം
ഇടതു സർക്കാരിന്‍റെ അവസാന ബജറ്റിലും ഇടുക്കി ജില്ലയെ തുടർച്ചയായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടി ഒറ്റയ്ക്കും യു.ഡി.എഫുമായി ചേർന്നും ഇടതു വഞ്ചനക്കെതിരെ പോരാടുമെന്നും നേതാക്കൾ പറഞ്ഞു. ഇടുക്കി ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുന്ന യാതൊരു നിദ്ദേശങ്ങളും ബജറ്റിലില്ല. പട്ടയഭൂമിയിൽ കൃഷി അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന നിയമം ഇടുക്കിയിലല്ലാതെ ഇന്ത്യയിലൊരിടത്തുമില്ല. ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിൽ ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ജില്ലയിലെ റോഡുകൾക്കും പദ്ധതികൾക്കും നൂറ് രൂപ ടോക്കൺ മാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ ബഡ്ജറ്റിൽ 5000 കോടി പാക്കേജ് പ്രഖ്യാപിച്ച് തുക വകയിരുത്താതെ ഇടുക്കിക്കാരെ വഞ്ചിച്ചത് ആവർത്തിക്കാൻ അനുവദിക്കില്ല എന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കേരളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Related articles

See all
Popular News

അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in