Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിക്കെതിരെ പറഞ്ഞാല്‍ ഇഡിയെ അയക്കും, മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ് എടുക്കുമെന്ന് കെസി വേണുഗോപാല്‍; നേതാക്കള്‍ക്കെതിരെ ഗ്രനേഡ് എറിഞ്ഞത് എന്തിനെന്നും ചോദ്യം

മോദിക്കെതിരെ പറഞ്ഞാല്‍ ഇഡിയെ അയക്കും, മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ് എടുക്കുമെന്ന് കെസി വേണുഗോപാല്‍; നേതാക്കള്‍ക്കെതിരെ ഗ്രനേഡ് എറിഞ്ഞത് എന്തിനെന്നും ചോദ്യം
കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ തിരുവനന്തപുരത്തെ പോലീസ് അതിക്രമത്തെ അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി അതല്ലേ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് നേതാക്കള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞതെന്നും ചോദിച്ചു. അക്രമണത്തിന് പോലീസാണ് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗ്രനേഡ് എറിയാന്‍ എവിടെ നിന്നാണ് നിര്‍ദ്ദേശം കിട്ടിയത്? ഡിജിപി ഓഫീസില്‍ നിന്നും നല്‍കിയതാണോ? ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. ഇന്നലെ ഡല്‍ഹിയില്‍ യെച്ചൂരിയും ഞാനും ഒരുമിച്ചിരുന്നാണ് സമരം ചെയ്തത്. എന്നാല്‍ എന്താണ് മോദി ചെയ്യുന്നത്. അതുപോലെ ആവര്‍ത്തിക്കുകയാണ് ഇവിടെ. നേതാക്കള്‍ക്കെതിരായ അക്രമം നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കോടതിയില്‍ നിന്ന് നടപടി വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ മുഖ്യമന്ത്രി അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെയോ കരുണാകരന്റെയോ വിഎസിന്റെയോ ഗണ്‍മാന്മാര്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ? മോദിക്കെതിരെ പറഞ്ഞാല്‍ ഇഡിയെ അയക്കുകയും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ് എടുക്കുകയും ചെയ്യുകയാണ്. ഗവര്‍ണറുടെ നടപടിയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ ഗവര്‍ണറുടെ ആളുകളെയും തിരുകിക്കയറ്റുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.  

Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Save your stories

Sign in