Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഭക്ഷണത്തിനും മരുന്നിനുമായി സ്വന്തം വീടിന്റെ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും വരെ ഊരി വിൽക്കേണ്ടി വന്ന കണ്ണൂർ തളിപ്പറമ്പിലെ കുടുംബത്തിന്റെ ദുരിതാവസ്ഥയിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. തളിപ്പറമ്പ് കൂവോട് ഗോപാലൻപീടികയ്ക്കു സമീപം പഞ്ചാളയിലെ ഉഷയുടെയും മക്കളുടെയും സങ്കടകരമായ അവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത്. വിഷയത്തിൽ ഉടനടി ഇടപെടാൻ അദ്ദേഹം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

അർബുദ ബാധിതയായ ഉഷയ്ക്കും അവരുടെ മക്കൾക്കും അടിയന്തരമായി ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും, കുടുംബത്തെ ഉടൻ പുനരധിവസിപ്പിക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുടുംബത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദന്‍റെ നേതൃത്വത്തിലായിരിക്കും ഏകോപിപ്പിക്കുക. ജില്ലാ ഭരണകൂടവുമായി ചേർന്നുകൊണ്ട് കുടുംബത്തിന് ആവശ്യമായ സഹായങ്ങളും പുനരധിവാസവും എം.എൽ.എ ഉറപ്പുവരുത്തും.

Related articles

See all
Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Popular News

പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്'...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in