കോണ്‍ഗ്രസ് നേതാവ് പിടി തോമസ് എംഎല്‍എയുടെ വേര്‍പാട് അവിശ്വസനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. അപ്രിയ സത്യങ്ങള്‍ സധൈര്യം വിളിച്ചുപറഞ്ഞ നേരിന്റെ പോരാളിക്ക് വിശേഷണങ്ങള്‍ മതിയാവില്ലെന്നും പ്രിയപ്പെട്ട പിടിക്ക് വിടയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു നിമിഷംതരിച്ചിരുന്നുപോയി,വിശ്വസിക്കാൻ കഴിയുന്നില്ല.കോൺഗ്രസ്സിന്റെ പുരോഗമന മുഖം പി ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല.കെ എസ് യു സംസ്ഥാന പ്രസിഡന്റായികേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന്സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്റെ ആൾ രൂപം,അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്റെ പോരാളി, എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവൻ.വിശേഷണങ്ങൾ പോരാതെ വരും പ്രിയ പിടിയ്ക്ക് .പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ചപി ടി യ്ക്ക് പകരക്കാരനില്ല.കെ പി സി സി പ്രസിഡൻ്റായിചുമതലയേറ്റപ്പോൾതോളോടുതോൾ ചേർന്ന് നയിക്കാൻകലവറയില്ലാത്ത പിന്തുണ നൽകിയഞങ്ങളുടെ പ്രിയപ്പെട്ട പിടി യ്ക്ക് വിട.