Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് ഡിവിഷൻ വിഭജനം അടിയന്തരമായി പിൻവലിക്കണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് കെ. സുധാകരൻ എം.പി

പാലക്കാട് ഡിവിഷൻ വിഭജനം അടിയന്തരമായി പിൻവലിക്കണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് കെ. സുധാകരൻ എം.പി

പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള കാസർകോട് അതിർത്തി മുതൽ ദക്ഷിണ കർണാടക വരെയുള്ള പ്രദേശങ്ങളെ വേർപെടുത്തി മൈസൂർ ഡിവിഷന്റെ ഭാഗമാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പാലക്കാട് ഡിവിഷന്റെ പ്രവർത്തനപരിധിയും വരുമാനവും ഗണ്യമായി കുറയ്ക്കുന്ന ഈ നടപടി കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ദീർഘകാലമായി തുടരുന്ന സംവിധാനങ്ങൾ ഏകപക്ഷീയമായി മാറ്റുന്നത് റെയിൽവേയുടെ ഭരണപരമായ കാര്യക്ഷമതയെയും യാത്രക്കാരെയും  പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട ജനപ്രതിനിധികളുമായോ പ്രദേശത്തെ ജനങ്ങളുമായോ യാതൊരുവിധ ചർച്ചകളും നടത്താതെയാണ് ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തതെന്ന് കെ. സുധാകരൻ എം.പി കണ്ണൂരിൽ നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യാതൊരു കൂടിയാലോചനയും ഇല്ലാതെ നടപ്പിലാക്കുന്ന ഈ നടപടി പ്രതിഷേധാർഹമാണെന്നും, ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തീരുമാനം തിരുത്തിയേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Save your stories

Sign in