Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വർ ലൈന്‍ സാമൂഹികാഘാത പഠനം ഉടൻ പുനഃരാരംഭിക്കാൻ നീക്കം

സില്‍വർ ലൈന്‍ സാമൂഹികാഘാത പഠനം ഉടൻ പുനഃരാരംഭിക്കാൻ നീക്കം
കെ റെയില്‍ കല്ലിടല്‍ നിർത്തിയതിന് പിന്നാലെ  സാമൂഹികാഘാത പഠനം ഉടൻ പുനഃരാരംഭിക്കാൻ കെ-റെയിൽ നീക്കം തുടങ്ങി. സർവേ ഏജൻസികളുമായി കെ-റെയിൽ അധികൃതർ ചർച്ച നടത്തും. ജി.പി.എസ് വഴി സർവേ നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാനാണ് ചർച്ച. സർവേ സംഘത്തിൽ പഠന ഏജൻസി പ്രതിനിധിയെ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കെ-റെയിൽ കല്ലിടൽ നിർത്തിവെച്ചിരുന്നു. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ജിപിഎസ് മുഖേന നടത്താനും തീരുമാനിച്ചിരുന്നു. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലായിരുന്നു തീരുമാനം. കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പോലീസിന്‍റെ  സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. അതേസമയം യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്‍റെ  ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻറെ പ്രതികരണം. സർക്കാർ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Save your stories

Sign in