Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സഭയില്‍ വരാന്‍ പറ്റാത്തവർ ഈ പണിക്ക് നില്‍ക്കരുത്, രണ്ടുംകൂടി നടക്കില്ല'; അന്‍വർ വിഷയത്തില്‍ കെ മുരളീധരന്‍ എംപി

'സഭയില്‍ വരാന്‍ പറ്റാത്തവർ ഈ പണിക്ക് നില്‍ക്കരുത്, രണ്ടുംകൂടി നടക്കില്ല'; അന്‍വർ വിഷയത്തില്‍ കെ മുരളീധരന്‍ എംപി
  കോഴിക്കോട് : പി.വി അൻവറിന്‍റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ മുരളീധരൻ എംപി. അൻവറിനെതിരെ കർശന നടപടിയെടുക്കാനും ജനങ്ങളോട് മാപ്പ് പറയാനും മുഖ്യമന്ത്രി നിർദേശിക്കണം. ജനങ്ങളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണ്. ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടപ്പില്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. 'മുഖ്യമന്ത്രി മറുപടി പറയണം. താന്‍ ജനങ്ങളുടെ ദാസന്മാരല്ല, ജനങ്ങള്‍ തന്‍റെ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ അതിനെ ശക്തമായ തിരിച്ചടി സമൂഹത്തില്‍ നിന്നുണ്ടാവും. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്‍റെ മുന്നണിയില്‍പ്പെട്ട അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ മത്സരിച്ചു വിജയിച്ചയാള്‍ പത്രക്കാർക്കെതിരെ മോശമായ ഭാഷയില്‍ പ്രതികരിച്ചു. അത്രയും മോശമായ തരത്തില്‍ സംസാരിച്ച എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഇതൊന്നും പാര്‍ലമെന്‍ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല' - കെ മുരളീധരന്‍ എം.പി പറഞ്ഞു. അസംബ്ലി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുത്. രണ്ടും കൂടി നടക്കില്ല. ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് പൊതുപ്രവര്‍ത്തനത്തില്‍ നടപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in