IRAN-ISRAEL CEASEFIRE| അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാളിയോ?; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 04, 2026
ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടത്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായി പ്രതികരിക്കാന്‍ സായുധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും ഇസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു.
എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന ഇസ്രായേല്‍ അവകാശവാദം ഇറാന്‍ നിഷേധിച്ചു. 12 ദിവസത്തെ സംഘര്‍ഷത്തിന്് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 6 മണിക്കൂറിനുള്ളില്‍ ധാരണയാകുമെന്നും 24 മണിക്കൂറിനുളള്ളില്‍ യുദ്ധം പൂര്‍ണമാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വാദം ഉന്നയിച്ചത്. എന്നാല്‍, ഇറാന്‍ നിഷേധിച്ചു രംഗത്തെത്തിയിരുന്നു. അപ്പോഴും ഇസ്രയേല്‍ മൗനം തുടരുകയായിരുന്നു. എന്നാല്‍, ധാരണയായെന്ന റിപ്പോര്‍ട്ടുകളള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10