തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍, വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്തുതന്നെ ക്ലിഫ് ഹൗസില്‍ അനാവശ്യമായ മോടിപിടിപ്പിക്കലുകളോ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. 2022 മുതല്‍ നടത്തിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് നിലവിലെ ഉത്തരവ് പുറത്തിറക്കിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റ് അനുസരിച്ച് നിര്‍മ്മാണങ്ങളൊന്നും നടത്തേണ്ടതില്ലെന്നും, അത്യാവശ്യമായ നവീകരണങ്ങള്‍ മാത്രം മതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കൃത്യമായ നിലപാട്. ഇത് മറികടന്ന് ഉദ്യോഗസ്ഥ തലത്തില്‍ ഉത്തരവിറങ്ങിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ കടുത്ത നിർദ്ദേശം,റിപ്പോർട്ട് തേടി