IRAN-ISRAEL| ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി ബഹ്റൈനും കുവൈത്തും; ബഹ്റൈനില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read
•
Updated: June 02, 2026
ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈനും കുവൈത്തും, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍, തയ്യാറെടുക്കുന്നു. ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ, അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണിത്. അതേസമയം, ബഹ്റൈനിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ പഠനം, താല്‍ക്കാലിമായി ഓണ്‍ലൈനിലേക്ക് മാറ്റി.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പ്രധാന റോഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ഓഫീസുകളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും 70 ശതമാനം വരെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
രാജ്യത്തെ എല്ലാം ഹോസ്പിറ്റലുകളും ഏതു തരം സാഹചര്യവും നേരിടാന്‍ സുസജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഒരിടത്തു പോലും ആണവവികിരണം ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ സുരക്ഷാതരാണെന്നും പരിസ്ഥിതി മന്ത്രാലയവും (SCE) അറിയിച്ചു . രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പൂര്‍ണ്ണമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനിടെ, ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ തല്‍ക്കാലം ആശങ്ക ഇല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10