Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി : പ്രഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി : പ്രഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിറക്കി. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ഫയലുകള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാനും ലോകയുക്ത തീരുമാനിച്ചു. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെ 14 പേരെ പ്രതികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. 550 രൂപയ്ക്ക് മാര്‍ക്കറ്റില്‍ പി.പി.ഇ കിറ്റ് ലഭ്യമായിരുന്ന സമയത്ത് സാന്‍ ഫര്‍മാ എന്ന മഹാരാഷ്ട്ര ആസ്ഥാനമായ സ്ഥാപനത്തില്‍ നിന്നും 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതും, M/S Agrata avon exim എന്ന സ്ഥാപനത്തില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തതും മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി നിരക്കില്‍ തെര്‍മോമീറ്റര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച് അന്വേഷിക്കമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ്. നായര്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ തീരുമാനമുണ്ടായത്. യു.ഡി.എഫ് നിര്‍ദ്ദേശം അനുസരിച്ചാണ് വീണ ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ അനൂപ് വി നായര്‍, അനന്ദകൃഷ്ണന്‍, ദേവി പദ്മ എന്നിവര്‍ പരാതിക്കാരിക്ക് വേണ്ടി ഹാജരായി. കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ച ആരോപണം ശെരി വയ്ക്കുന്നതാണ് ലോകയുക്തയുടെ നിലവിലെ നടപടി.

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in