Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരിക്കിന്റെ പിടിയില്‍ ടീം ഇന്ത്യ; ലോകകപ്പ് സ്‌ക്വാഡില്‍ അഴിച്ചുപണിക്ക് സാധ്യത; സുന്ദറിന് ലോകകപ്പ് നഷ്ടമായേക്കും

പരിക്കിന്റെ പിടിയില്‍ ടീം ഇന്ത്യ; ലോകകപ്പ് സ്‌ക്വാഡില്‍ അഴിച്ചുപണിക്ക് സാധ്യത; സുന്ദറിന് ലോകകപ്പ് നഷ്ടമായേക്കും
അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിനെ പരിക്ക് വേട്ടയാടുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം ഏറെക്കുറെ അസാധ്യമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ സുന്ദറിന് മാസങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ ബിസിസിഐ പകരക്കാരനെ തേടിത്തുടങ്ങിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ യുവതാരം ആയുഷ് ബദോനിയെ പകരക്കാരനായി എത്തിച്ചെങ്കിലും ടി20 ഫോര്‍മാറ്റില്‍ സെലക്ടര്‍മാര്‍ ആരെ പരിഗണിക്കുമെന്നത് വ്യക്തതയില്ല. അതേസമയം വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ തിലക് വര്‍മ്മയുടെ പങ്കാളിത്തവും നിലവില്‍ ആശങ്കയിലാണ്. ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തിലകിനെ മാറ്റിവെച്ചാലും സൂപ്പര്‍ 8 മത്സരങ്ങളിലെങ്കിലും കളിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് സെലക്ടര്‍മാര്‍ നിലവില്‍ ആലോചിക്കുന്നത്. ഐസിസി നിയമപ്രകാരം ഈ മാസം 31 വരെ പ്രത്യേക അനുമതിയില്ലാതെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. മുംബൈയില്‍ അമേരിക്കയ്‌ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Related articles

See all
Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Popular News

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

Save your stories

Sign in