Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ബാറ്റിങ് നിരയെക്കുറിച്ച് സൂചന നൽകി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ബാറ്റിങ് നിരയെക്കുറിച്ച് സൂചന നൽകി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നു. ആദ്യ മത്സരത്തിന് ഓക്‌ലൻഡിലെ ഈഡൻ പാർക്കാണ് വേദിയാകുന്നത്. ഇന്ത്യൻ സമയം രാവിലെ 7.30-ന് ആരംഭിക്കുന്ന മത്സരം സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവിലും തത്സമയം കാണാം. ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. തുടർന്ന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ഗില്ലിന് വിശ്രമം അനുവദിക്കുന്നതോടെ അവസാന രണ്ട് ഏകദിനങ്ങളിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കും.

ആദ്യ മത്സരത്തിന് മുന്നോടിയായി ബാറ്റിങ് നിരയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. താനും രോഹിത് ശർമ്മയും വിരാട് കോലിയും ശ്രേയസ് അയ്യരും തന്നെയാകും ആദ്യ നാല് സ്ഥാനങ്ങളിൽ ഇറങ്ങുക. എന്നാൽ 5, 6 സ്ഥാനങ്ങളിൽ മത്സര സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും ഗിൽ പറഞ്ഞു. ആദ്യ നാല് സ്ഥാനങ്ങളിലും വലതുകൈയ്യൻ ബാറ്റർമാരായതിനാൽ, ഒരു ഇടങ്കയ്യൻ ബാറ്ററുടെ ആവശ്യകത വരുന്ന ഘട്ടങ്ങളിൽ അക്സർ പട്ടേൽ ക്രീസിലെത്തും. മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് കെ.എൽ രാഹുലിനും 5, 6 സ്ഥാനങ്ങളിൽ അവസരം നൽകുമെന്നും ഗിൽ കൂട്ടിച്ചേർത്തു.

കഴുത്തിലെ വേദന പൂർണ്ണമായും മാറിയതായും പരിശീലന സെഷനുകളിൽ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെട്ടില്ലെന്നും ഗിൽ സ്ഥിരീകരിച്ചു. ഒന്നര മണിക്കൂറോളം ബാറ്റിങ് പരിശീലനവും ഫീൽഡിങ് സെഷനുകളും അദ്ദേഹം പൂർത്തിയാക്കി. ന്യൂസിലൻഡിൽ മികച്ച തിരിച്ചുവരവ് ലക്ഷ്യമിട്ട് സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ എത്തിച്ചാണ് ഗിൽ പരിശീലനം നടത്തിയത്. ടി20 പരമ്പരയ്ക്കിടെ തന്നെ ഓക്‌ലൻഡിലെത്തി ഗിൽ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.




Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

14.2 കോടിയുടെ അൺക്യാപ്പ്ഡ് താരത്തെ ഒഴിവാക്കാൻ സി.എസ്.കെ, പ്രശാന്ത് വീറിനെ റിലീസ് ചെയ്തേക്ക...

Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in