
തിരുവനന്തപുരം : പൂവാറില്‍ യുവാവിനെ മര്‍ദിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍. ജെ.എസ്. സനലിനെതിരെയാണ് നടപടി. ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീര്‍ഖാനാണ് മര്‍ദനമേറ്റത്. ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നിൽക്കുമ്പോള്‍ പൂവാർ പെട്രോൾപമ്പിന് മുൻപിൽ വച്ചാണ് സുധീർഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചതോടെയാണ് എസ്.ഐ മർദ്ദനം തുടങ്ങിയതെന്ന് സുധീർ പറയുന്നു. റോഡിലും തുടർന്ന് പൊലീസ് സ്റ്റേഷനിലും എത്തിച്ച് മർദ്ദിച്ചതായാണ് പരാതി. ശരീരത്തിലാകെ മർദ്ദനമേറ്റ സുധീർ ആയുർവേദ ചികിൽസയിലാണ്.